വയനാട് ബാവലി ചെക്പോസ്റ്റില്‍ ലഹരിമരുന്നുമായി അഞ്ച് പേര് പിടിയില്‍
Wednesday, July 24, 2024 7:43 AM IST
വയനാട്: ബാവലി ചെക്പോസ്റ്റില്‍ ലഹരിമരുന്നുമായി അഞ്ച് പേരെ പിടികൂടി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്.
204ഗ്രാം മെത്താംഫെറ്റമിനുമായാണ് ഇവര്‍ പിടിയിലായത്. കാറിന്റെ സ്റ്റിയറിംഗിന് താഴെ രഹസ്യഅറയിലായിരുന്നു ലഹരിമരുന്ന്.
ബാംഗ്ലൂരില്‍ നിന്ന് വാങ്ങി വയനാട്ടില്‍ വില്‍ക്കുകയായിരുന്നു ലക്ഷ്യം.