സെക്രട്ടേറിയറ്റിലെ ഇ ഫയൽ നീക്കം അവതാളത്തിൽ
Wednesday, July 24, 2024 12:04 AM IST
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ ഇ ഫയൽ നീക്കം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇ ഫയൽ നീക്കം തടസപ്പെട്ടത്.
വൈകുന്നേരത്തോടെ പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ എൻഐസിക്ക് കഴിഞ്ഞില്ല. ഒന്നര മാസം മുമ്പ് നവീകരണ പ്രവർത്തനം നടത്തിയപ്പോഴും രണ്ടു ദിവസം ഇ-ഫയൽ തടസപ്പെട്ടിരുന്നു.
അതോടെ എല്ലാവകുപ്പുകളിലും ജോലികൾ തടസപ്പെട്ടു. ഐടി സെക്രട്ടറി വിളിച്ച അടിയന്തര യോഗത്തിൽ എൻഐസി ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിൽ ഉദ്യോഗസ്ഥർ അത്യപ്തി അറിയിച്ചു.