സ്കൂൾബസ് മതിലിലിടിച്ച് അപകടം
Tuesday, July 23, 2024 7:07 PM IST
മൂവാറ്റുപുഴ: സ്കൂൾ ബസ് മതിലിലിടിച്ച് നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതോടെ കാക്കശേരി - കാളിയാർ റോഡിൽ കടുംപിടിക്ക് സമീപം പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.
മതിലിലിടിച്ച് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. കനത്തമഴയും, വളവും അപകടത്തിന് കാരണമായി എന്ന് കരുതുന്നു. റോഡിലെ ദിശ ബോർഡും, പുതിയതായി സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റും ഇടിച്ചുതെറിപ്പിച്ച് ആണ് വാഹനം മതിലിലിടിച്ച് നിന്നത്.
ഡ്രൈവറുടെ പിൻവശത്തെ ഗ്ലാസ് തകർന്നു. നിസാരമായി പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പോത്താനിക്കാട് പോലീസും കൺട്രോൾ റൂമിലെ പോലീസും ചേർന്ന് മേൽ നടപടികൾ സ്വീകരിച്ചു.