സ്ത്രീശാക്തീകരണത്തിന് മൂന്ന് ലക്ഷം കോടി
Tuesday, July 23, 2024 12:40 PM IST
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റിൽ സ്ത്രീശാക്തീകരണത്തിനായി മൂന്ന് ലക്ഷം കോടി വകയിരുത്തിയതായി മന്ത്രി പറഞ്ഞു
തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കും.
അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.