ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ല്‍ സ്വ​യം സം​ര​ഭ​ക​ര്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. മു​ദ്ര വാ​യ്പാ പ​രി​ധി 20 ല​ക്ഷം രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. നേ​ര​ത്തെ ഇ​ത് 10 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

സ്വ​യം തൊ​ഴി​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ദ്ര യോ​ജ​ന. ഷെ​ഡ്യൂ​ള്‍​ഡ് കൊ​മേ​ഴ്സ്യ​ല്‍ ബാ​ങ്കു​ക​ള്‍, റീ​ജി​യ​ണ​ല്‍ റൂ​റ​ല്‍ ബാ​ങ്കു​ക​ള്‍, ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ ക​മ്പ​നി​ക​ള്‍, മൈ​ക്രോ ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് വാ​യ്പ ല​ഭ്യ​മാ​ക്കുന്ന രീ​തി​യി​ലാ​ണ് പി​എം​എം​വൈ.

സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍​ക്ക് ബജറ്റിൽ ക്രെ​ഡി​റ്റ് ഗ്യാ​ര​ണ്ടി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. സർക്കർ 100 കോ​ടി രൂ​പ വ​രെ ഗ്യാ​ര​ണ്ടി ഉ​ല്‍​പ്പാ​ദ​ന മേ​ഖ​ല​യി​ലെ എം​എ​സ്എം​ഇ​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​ക്രെ​ഡി​റ്റ് ഗ്യാ​ര​ണ്ടി സ്‌​കീ​മി​ന് കീ​ഴി​ല്‍, നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ എം​എ​സ്എം​ഇ​ക​ള്‍​ക്ക് ഈ​ട് അ​ല്ലെ​ങ്കി​ല്‍ മൂ​ന്നാം ക​ക്ഷി ഗ്യാ​ര​ണ്ടി ന​ല്‍​കാ​തെ ത​ന്നെ വാ​യ്പ​യെ​ടു​ക്കാം.

എം​എ​സ്എം​ഇ​ക​ള്‍​ക്ക് ഈ​ടി​ല്ലാ​തെ വാ​യ്പ ന​ല്‍​കു​മെ​ന്നും പ്ര​ത്യേ​ക സ​ഹാ​യ ഫ​ണ്ട് ആ​യി​രം കോ​ടി വ​ക​യി​രു​ത്തും. എം​എ​സ്എം​ഇ ക്ല​സ്റ്റ​റു​ക​ളി​ല്‍ പ്ര​ത്യേ​ക സി​ഡ്ബി ശാ​ഖ​ക​ള്‍ തു​ട​ങ്ങു​മെ​ന്നും ഈ ​വ​ര്‍​ഷം 24 ശാ​ഖ​ക​ള്‍ തു​റ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അറിയിച്ചു.

ഒ​രു പു​തി​യ റെ​ഗു​ലേ​റ്റ​റി ബോ​ഡി​ക്ക് കീ​ഴി​ല്‍ പു​തി​യ ക​യ​റ്റു​മ​തി കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. കൂ​ടാ​തെ, വ്യാ​പാ​ര​വും ക​യ​റ്റു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഇ-​കൊ​മേ​ഴ്സ് ഹബു​ക​ള്‍ സ്ഥാ​പി​ക്കും. ആ​ഗോ​ള സ​മ്പ​ദ്‌വ്യവ​സ്ഥ ന​യ​പ​ര​മാ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ പി​ടി​യി​ല്‍ തു​ട​രു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച തി​ള​ങ്ങു​ന്ന​ത് തു​ട​രു​ന്നതായി സീ​താ​രാ​മ​ന്‍ അവകാശപ്പെട്ടു.