ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രിന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ ബി​ഹാ​റി​നും ആ​ന്ധ്ര​യ്ക്കും വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍. ഇ​രു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ളും ധ​ന​സ​ഹാ​യ​വും ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പ്ര​ഖ്യാ​പി​ച്ചു.

ബീ​ഹാ​റി​ല്‍ ര​ണ്ട് പു​തി​യ എ​ക്സ്പ്ര​സ് വേ​ക​ള്‍ നി​ര്‍​മ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഗം​ഗാ ന​ദി​യി​ല്‍ ര​ണ്ട് പു​തി​യ പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കും. ബി​ഹാ​റി​ലെ ഹൈ​വേ വി​ക​സ​ന​ത്തി​ന് 26,000 കോ​ടി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ബി​ഹാ​റി​ല്‍ പു​തി​യ വി​മാ​ന​ത്താ​വ​ളം ആ​രം​ഭി​ക്കു​മെ​ന്നും നി​ര്‍​മ​ല പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റ് പ​റ​യു​ന്നു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ര്‍​ഷ​ക​ര്‍​ഷ് പ്ര​ത്യേ​ക സ​ഹാ​യം ബ​ജ​റ്റി​ലു​ണ്ട്. ആ​ന്ധ്ര​യു​ടെ ത​ല​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​യ 15,000 കോ​ടി രൂ​പ ധ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. എ​ന്‍​ഡി​എ സം​ഖ്യ ക​ക്ഷി​യാ​യ ജെ​ഡി​യു ആ​ണ് നി​ല​വി​ല്‍ ബി​ഹാ​ര്‍ ഭ​രി​ക്കു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വിന്‍റെ ടി​ഡി​പി​യാ​ണ് ഭ​ര​ണക​ക്ഷി.

ഇ​ത്ത​വ​ണ​ത്തെ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 240 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് നേ​ടാ​നാ​യ​ത്. കേ​വ​ല ഭൂ​രി​പ​ക്ഷം 272 ആ​യി​രു​ന്നു. 16 സീ​റ്റു​ക​ള്‍ നേ​ടി​യ ടി​ഡി​പി​യു​ടെ​യും 12 സീ​റ്റു​ക​ള്‍ നേ​ടി​യ നി​തീ​ഷിന്‍റെ ജെ​ഡി​യു​വി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലു​ള്ള​ത്.

രാ​വി​ലെ 11നാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ച​ത്. മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ​തി​ന് ജ​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

അ​തേ സ​മ​യം, ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തി​നെ​ന്തെ​ന്നും വൈ​കാതെ അ​റി​യാം. സി​ല്‍​വ​ര്‍ ലൈ​ന്‍, വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് 5,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നും ക​ര​ക​യ​റാ​ന്‍ 24,000 കോ​ടി​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജും സം​സ്ഥാ​ന​ത്തിന്‍റെ ആ​വ​ശ്യ​മാ​ണ്.

ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച​തി​ലെ ന​ഷ്ടം നി​ക​ത്താ​ന്‍ കേ​ന്ദ്രം സ​ഹാ​യി​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്കു​മോ എ​ന്ന​തി​ലും ആ​കാം​ക്ഷ​യു​ണ്ട്.