ബം​ഗ​ളൂ​രു: ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ക​പ്പെ​ട്ട് കാ​ണാ​താ​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സ​ന്ന ഹ​നു​മ​ന്ത​പ്പ എ​ന്ന സ്ത്രീ​യു​ടേ​താ​ണ് മൃ​ത​ദേ​ഹം. ഗോ​ക​ര്‍​ണ​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഇ​ത് ഷി​രൂ​രി​ല്‍ നി​ന്നും 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്. അ​ഴു​കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.

പു​ഴ​യു​ടെ മ​റു​ക​ര​യി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ കാ​ണാ​താ​യ സ്ത്രീ​ക​ളി​ല്‍ ഒ​രാ​ളാ​ണ് സ​ന്ന. മ​ണ്ണി​ടി​ച്ചി​ലി​ല്‍ വീ​ട് ത​ക​ര്‍​ന്ന​തി​ന് പി​ന്നാ​ലെ സ്ത്രീ ​ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ കാ​ണാ​താ​യ നാ​ല് പേ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​വ​ര്‍.

അ​തേ സ​മ​യം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ര്‍​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. തി​ര​ച്ചി​ലി​നാ​യി കൂ​ടു​ത​ല്‍ റ​ഡാ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കും. സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗം​ഗാ​വ​ലി ന​ദി കേ​ന്ദ്രീ​ക​രി​ച്ചാ​കും തി​ര​ച്ചി​ല്‍ ന​ട​ത്തു​ക.

വെ​ള്ള​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഫെ​റ​ക്‌​സ് ലൊ​ക്കേ​റ്റ​ര്‍ 120-യും ​ഡീ​പ് സെ​ര്‍​ച്ച് മൈ​ന്‍ ഡി​റ്റ​ക്റ്റ​റും ഉ​പ​യോ​ഗി​ച്ചാ​വും സി​ഗ്‌​ന​ല്‍ ല​ഭി​ച്ച ഭാ​ഗ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തു​ക. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പു​ഴ​യ്ക്ക് അ​ടി​യി​ല്‍ നി​ന്ന് പു​തി​യ സി​ഗ്‌​ന​ല്‍ കി​ട്ടി​യി​രു​ന്നു. ലോ​റി ക​ര​ഭാ​ഗ​ത്ത് ഇ​ല്ലെ​ന്നും മ​ണ്ണി​ല്‍ പു​ത​ഞ്ഞ് പോ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​നാ​വി​ല്ലെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കിയിരുന്നു.