ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു
Monday, July 22, 2024 11:14 PM IST
മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു. മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം.
ഒരു ജൂനിയര്‍ സെയിലറെ കാണാതായെന്നും അദ്ദേഹത്തിനായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.
ഡോക്ക് യാർഡിലെ അഗ്നിശമന സേനയുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞു. അപകടത്തെക്കുറിച്ച് നാവികസേന അന്വേഷണം നടത്തും.