മോട്ടോർ പുരയിൽനിന്ന് ഷോക്കേറ്റ് പിതാവും മകനും മരിച്ചു
Sunday, July 21, 2024 6:25 PM IST
മലപ്പുറം: പെരിന്തൽമണ്ണയിൽ മോട്ടോർ പുരയിൽനിന്ന് ഷോക്കേറ്റ് പിതാവും മകനും മരിച്ചു. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്.
കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. പിതാവിനു ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം.