ഗായത്രി പുഴയിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി
Sunday, July 21, 2024 10:26 AM IST
പാലക്കാട്: തരൂരിൽ ഗായത്രി പുഴയിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിന്റെ പരിശോധനയിലാണ് ചിറ്റൂർ സ്വദേശി ഷിബിലി(17)ന്റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച ഷിബിൽ മൂന്നു കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഷിബിനായി തിരച്ചിൽ നടത്തിയിരുന്നു.
തരൂരിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ചിറ്റൂർ സ്വദേശിയായ ഷിബിൻ. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിലിന് നീന്തൽ അറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയർഫോഴ്സിനെയും അപകട വിവരമറിയിച്ചത്.