ഹരിയാനയിൽ പ്രചാരണത്തിനു തുടക്കമിട്ട് ആം ആദ്മി
Sunday, July 21, 2024 7:43 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഹരിയാനയിൽ പ്രചാരണത്തിനു തുടക്കമിട്ട് ആം ആദ്മി പാർട്ടി. പഞ്ച്കുളയിൽ നടന്ന പൊതുയോഗത്തിൽ ‘കേജരിവാളിന്റെ ഉറപ്പുകൾ’ അവതരിപ്പിച്ചാണ് ആം ആദ്മി പ്രചാരണത്തിനു തുടക്കംകുറിച്ചത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിത കേജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് സിംഗ് മാൻ, ആം ആദ്മി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക്, രാജ്യസഭ എംപി സഞ്ജയ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം ഡൽഹി മദ്യനയക്കേസിൽ ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ് അരവിന്ദ് കേജരിവാൾ. ബിജെപി ഭരണത്തിലിരിക്കുന്ന ഹരിയാനയിലെ 90 സീറ്റുകളിലും മത്സരിക്കാനാണ് ആം ആദ്മി ഒരുങ്ങുന്നത്.