പെരിന്തൽമണ്ണയിൽ ഹെറോയിനുമായി ഇതര സംസ്ഥാനക്കാർ പിടിയിൽ
Sunday, July 21, 2024 7:26 AM IST
മലപ്പുറം: ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ് (35), ഒഡീഷ സ്വദേശി ഐറിൻ നെസ് (41)എന്നിവരാണ് പിടിയിലായത്.
പെരിന്തൽമണ്ണ എക്സൈസ് സംഘം മങ്കടയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 10 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
ഇവർ യുവാക്കൾക്കും സ്കൂൾ, കോളജ് വിദ്യാർഥികൾക്കുമിടയിൽ മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളായി ഇരുവരും നിരീക്ഷണത്തിലായിരുന്നു.