ദു​ബാ​യി: യു​എ​ഇ​യി​ലെ തെ​രു​വു​ക​ളി​ല്‍ ഒ​ത്തു​കൂ​ടി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് ഒ​രു​കൂ​ട്ടം ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച യു​എ​ഇ​യി​ലെ തെ​രു​വു​ക​ളി​ല്‍ ഒ​ത്തു​കൂ​ടി ക​ലാ​പ​മു​ണ്ടാ​ക്കി​യ​തി​നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഉ​ട​ന​ടി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും പ്ര​തി​ക​ളെ അ​ടി​യ​ന്ത​ര വി​ചാ​ര​ണ​യ​ക്ക് വി​ടു​ക​യും ചെ​യ്തു. പൊ​തു​യോ​ഗം ചേ​ര്‍​ന്ന​തും അ​ശാ​ന്തി സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്വ​ന്തം രാ​ജ്യ​ത്തെ സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധിച്ച​തും നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ത​ട​സം സൃ​ഷ്ടി​ച്ച​തു​മ​ട​ക്ക​മു​ള്ള ലം​ഘ​ന​ങ്ങ​ള്‍ ഇ​വ​ര്‍ ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഗതാഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും പൊ​തു-​സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.