ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു: ജി. സുധാകരൻ
Saturday, July 20, 2024 6:27 PM IST
ആലപ്പുഴ: രാഷ്ട്രീയത്തിൽ പ്രതിപക്ഷ ബഹുമാനം വേണമെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹം. ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻചാണ്ടി ഒത്തിരി പഴികേട്ടു. താന്‍ ഒരു വാക്കും ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി. രാഷ്ട്രീയ പ്രവര്ത്തകന് മൗലികാവകാശം ഉണ്ടെന്നും ജി. സുധാകരന് വ്യക്തമാക്കി.