നിപ്പ സംശയം; ആരോഗ്യമന്ത്രി അടിയന്തരയോഗം വിളിച്ചു
Saturday, July 20, 2024 10:45 AM IST
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗബാധ സംശയിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടാണ് യോഗം ചേരുക.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14 വയസുകാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നിപ്പ ട്രൂനാറ്റ് പോസിറ്റീവാണ്. ഇക്കാര്യം സ്ഥിരീകരിക്കാൻ സ്രവ സാന്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയയ്ക്കും. വൈകിട്ടോടെ ഫലം വന്നേക്കും.
നിപ്പ ബാധ സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. നിലവില്‍ മറ്റാരും നിരീക്ഷണത്തിലില്ല. കുട്ടിയുടെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല.