ചികിത്സാപ്പിഴവിനേ തുടര്‍ന്ന് യുവതി അബോധാവസ്ഥയില്‍; ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Saturday, July 20, 2024 10:03 AM IST
തിരുവനന്തപുരം: ചികിത്സാപ്പിഴവിനേ തുടര്‍ന്ന് യുവതി അബോധാവസ്ഥയില്‍. നെയ്യാറ്റിന്‍കരയിലെ താലൂക്ക് ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണ തങ്കപ്പന് കിഡ്നി സ്റ്റോണിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നത്. ഇവിടെവച്ച് ഒരു കുത്തിവയ്പ്പ് എടുത്തതോടെ യുവതി അബോധാവസ്ഥയിലാവുകയായിരുന്നു. നിലവില്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.
അലര്‍ജി അടക്കമുള്ള പ്രശ്നങ്ങളുള്ള വ്യക്തിക്ക് ആവശ്യമായ പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് വിവരം. ഇവരുടെ ഭര്‍ത്താവിന്റെ പരാതിയില്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെ സര്‍ജനായ ഡോ. വിനുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരമാണ് കേസ്.