സർക്കാരിന്റെയും പാർട്ടിയുടെയും ഭാവിക്കായി രൂപരേഖ; കരടിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നൽകി
Saturday, July 20, 2024 6:58 AM IST
തിരുവനന്തപുരം: രണ്ടു വർഷത്തേക്കുള്ള സർക്കാരിന്റെ കർമപദ്ധതികൾ തയാറാക്കി മുന്നോട്ടുനീങ്ങാൻ സിപിഎം. ഇതു സംബന്ധിച്ച മാർഗരേഖയുടെ കരടിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നൽകി.
കരട് മാർഗരേഖ ഞായറാഴ്ച സംസ്ഥാന സമിതിയിൽ വെയ്ക്കും. പാർട്ടിയുടെയും സർക്കാരിന്റെയും ഭാവി സുരക്ഷിതമാക്കാനുളള നിർദേശങ്ങൾ മാർഗരേഖയിലുണ്ട്. ഞായറും തിങ്കളും ചേരുന്ന സംസ്ഥാന സമിതിയിലാകും മാര്‍ഗരേഖ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകില്ലെന്നാണ് വിവരം. എന്നാൽ സർക്കാരിന്റെ മുൻഗണനയിൽ മാറ്റം വരുത്തിയേക്കും. അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കുടിശികയില്ലാതെ വിതരണം ചെയ്യുന്നതിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയൂന്നികൊണ്ടാണ് സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റുന്നത്.