ചരക്ക് കപ്പലിന് തീപിടിച്ചു; തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു
Friday, July 19, 2024 11:10 PM IST
ന്യൂഡൽഹി: ഗോവൻ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് കൊളംബോയിലേക്ക് പോകുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്.
കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും ഗോവൻ തീരത്തു നിന്ന് 102 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവമെന്നും അധികൃതർ പറഞ്ഞു.
കടൽ പ്രക്ഷുബ്ധമായതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.