വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Friday, July 19, 2024 6:34 PM IST
തിരുവനന്തപുരം : ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
തിരുവനന്തപുരം മര്യനാടുണ്ടായ അപകടത്തിൽ മര്യനാടു സ്വദേശി സേവ്യർ( 62 ) ആണ് മരിച്ചത്.
മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് സേവ്യർ സഞ്ചരിച്ച വള്ളം അപകടത്തിൽപ്പെട്ടത്. കോസ്റ്റൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.