മ​ല​പ്പു​റം: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി ശ​രി​യാ​ക്കാ​ൻ കു​ത്തി​യൊ​ഴു​കു​ന്ന തോ​ട്ടി​ലി​റ​ങ്ങി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ. കെ​എ​സ്ഇ​ബി വാ​ണി​യ​മ്പ​ലം സെ​ക്ഷ​നി​ലെ ലൈ​ൻ​മാ​ൻ സ​ജീ​ഷാ​ണ് കു​ത്തി​യൊ​ലി​ക്കു​ന്ന വെ​ള്ള​ത്തി​ലി​റ​ങ്ങി വൈ​ദ്യു​തി ക​ന്പി നീ​ക്കി​യ​ത്.

മ​ല​പ്പു​റം വ​ണ്ടൂ​രി​ന് സ​മീ​പ​മു​ള്ള പോ​രൂ​ര്‍ താ​ളി​യം​കു​ണ്ട് കാ​ക്ക​ത്തോ​ടി​ന് കു​റു​കെ​യു​ള്ള വൈ​ദ്യു​തി ലൈ​നാ​ണ് പൊ​ട്ടി വീ​ണ​ത്. ഇ​തോ​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് ര​ണ്ടു ദി​വ​സ​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ഇ​വി​ടെ എ​ത്തി​യ​ത്.

എ​ന്നാ​ല്‍ വൈ​ദ്യു​തി ക​മ്പി തോ​ട്ടി​ല്‍ നി​ന്നും വ​ലി​ച്ചി​ട്ടും വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​ജീ​ഷ് വെ​ള്ള​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​സാ​ഹ​സി​ക​മാ​യി വൈ​ദ്യു​തി ക​മ്പി പു​റ​ത്തേ​ക്ക് എ​ടു​ത്ത​ശേ​ഷം കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​ത ലൈ​ൻ ശ​രി​യാ​ക്കി വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.