തിരുവനന്തപുരത്തെ ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം
Thursday, July 18, 2024 1:08 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്റെ അനാസ്ഥ ആരോപിച്ചുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.
പ്രവര്‍ത്തകര്‍ കോര്പറേഷന് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാന്‍ തയാറാകാതെ വന്നതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
നിലവില്‍ ബാരിക്കേഡിന് മുന്നില്‍ പ്രവര്‍ത്തകര്‍ കൂടിനിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ആമയിഴഞ്ഞാല്‍ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചതിന്റെ ഉത്തരവാദികള്‍ കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരുമാണെന്ന് ആരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം.