കോ​ട്ട​യം: ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ന്നും മ​രി​ക്കാ​ത്ത ഉ​മ്മ​ന്‍​ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കാ​നാ​യി പു​തു​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. പു​ല​ര്‍​ച്ചെ മു​ത​ല്‍ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് പ​ള​ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ലേ​ക്കു ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ ആ​ളു​ക​ളും പു​തു​പ്പ​ള്ളി​യി​ലേ​ക്ക് ഒ​ഴു​കു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്ര​വും കൈ​ക​ളി​ല്‍ പു​ഷ്പ​വു​മാ​യി ക​ബ​റി​ട​ത്തി​ങ്ക​ലെ​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ക​രാ​ണു കൂ​ടു​ത​ലും.

രാ​വി​ലെ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ക​ബ​റി​ട​ത്തി​ൽ ധൂ​പ​പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു. തു​ട​ര്‍​ന്ന് ക​രോ​ട്ടു​വ​ള്ള​ക്കാ​ലി​ല്‍ വീ​ട്ടി​ലും പു​തി​യ​താ​യി പ​ണി​യു​ന്ന വീ​ട്ടി​ലും പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, ദേ​ശീ​യ നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ജി​ല്ലാ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​പ്പ​ള്ളി​യി​ലെ​ത്തി.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ രാ​വി​ലെ 11നു ​ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ സീ​റോ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ അ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ മാ​ത്യൂ​സ് ത്രി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ്കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നി​ര്‍​വ​ഹി​ച്ചു.

സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍, ശ​ശി ത​രൂ​ര്‍ എം​പി, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഖാ​ബ് ത​ങ്ങ​ള്‍, മ​റി​യാ​മ്മ ഉ​മ്മ​ന്‍, രാ​ധാ വി.​നാ​യ​ര്‍, സ്വാ​മി മോ​ക്ഷ വ്ര​താ​ന​ന്ദ, സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്‍, ഗി​രീ​ഷ് കോ​നാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ സ്വാ​ഗ​ത​വും ജോ​ഷി ഫി​ലി​പ്പ് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ചേ​രു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ദേ​ശീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ രാ​ഷ്ട്രീ​യ, വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന നി​മി​ഷ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച് 100 ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും മാ​മ്മ​ന്‍ മാ​പ്പി​ള സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യൊ​ട്ടാ​കെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളും അ​നു​സ്മ​ര​ണ​ങ്ങ​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്. വി​വി​ധ മ​ണ്ഡ​ലം​ക​മ്മി​റ്റി​ക​ള്‍ അ​ന്ന​ദാ​നം, സ്കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.