കോഴിക്കോട് ടയർ പൊട്ടി നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞു
Thursday, July 18, 2024 7:59 AM IST
കോഴിക്കോട്: ടയർ പൊട്ടി നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം ലോക്കരയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
സുൽത്താൻബത്തേരിയിൽനിന്ന് കോഴിക്കോടേക്ക് പച്ചക്കറിയുമായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനത്തിന്റെ പിന്നിലെ ടയറാണ് പൊട്ടിയത്. തുടർന്ന് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.