ഡോ. എം.എസ്. വല്ല്യത്താൻ അന്തരിച്ചു
Thursday, July 18, 2024 7:48 AM IST
തിരുവനന്തപുരം: ഡോ. എം.എസ്. വല്ല്യത്താൻ അന്തരിച്ചു. മണിപ്പാലിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായിരുന്നു.
മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലറുമായിരുന്നു ഡോ. എം.എസ്. വല്ല്യത്താൻ. രാജ്യം അദ്ദേഹത്തിന് പത്മ ശ്രീയും പത്മവിഭൂഷണും നൽകി അദരിച്ചിരുന്നു.
ഹൃദയ ശസ്ത്രക്രിയ രംഗത്തെ വിദഗ്ധനായിരുന്നു ഡോ. വല്ല്യത്താൻ. മാവേലിക്കര രാജകുടുംബാംഗമാണ്.