തെലുങ്കാനയിൽ അച്ഛനും മകളും ഉൾപ്പടെ മൂന്നുപേർ മുങ്ങി മരിച്ചു
Thursday, July 18, 2024 6:43 AM IST
സൂര്യപേട്ട്: തെലങ്കാനയിൽ മൂന്നുപേർ തടാകത്തിൽ മുങ്ങി മരിച്ചു. സൂര്യപേട്ട് ജില്ലയിലെ ആത്മകൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൊപ്പാരം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നത്.
ഖമ്മം സ്വദേശിയായ ടിപ്പറെഡ്ഡി ശ്രീപാൽറെഡ്ഡി (42), സുഹൃത്ത് ആന്ധ്രാപ്രദേശിലെ നർസറോപേട്ടിൽ നിന്നുള്ള ഷാവല്യ രാജു (45), മകൾ ഷാവല്യ ഉഷ (12) എന്നിവരാണ് മരിച്ചത്.
ഗ്രാമത്തിൽ ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സൂര്യപേട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.