യുപിയിൽ കനത്ത മഴ; 24 മണിക്കൂറിനിടെ 10 പേർ മരിച്ചു
Thursday, July 18, 2024 12:40 AM IST
ലക്നോ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേർ മരിച്ചു. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മൊറാദാബാദിലും ഗോരഖ്പൂരിലും മൂന്ന് പേർ വീതവും പിലിഭിത്, ലളിത്പൂർ, ഗാസിപൂർ, ഇറ്റാഹ് എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു.
സംസ്ഥാനത്തെ 13 ജില്ലകൾ പ്രളയബാധിതമാണെന്നാണ് റിപ്പോർട്ട്. ലഖിംപൂർ ഖേരി, കുശിനഗർ, ഷാജഹാൻപൂർ, ബരാബങ്കി, സിദ്ധാർത്ഥനഗർ, ബല്ലിയ, ഗോരഖ്പൂർ, ഉന്നാവോ, ഡിയോറിയ, ഹർദോയ്, അയോധ്യ, ബുദൗൺ, മഹാരാജ്ഗഞ്ച് എന്നിവയാണ് ഈ ജില്ലകൾ.
ഗോരഖ്പൂരിലെ രപ്തി, സിദ്ധാർത്ഥ് നഗറിലെ ബുദ്ധി രപ്തി, ഗോണ്ടയിലെ ക്വോനോ എന്നീ നദികൾ കരകവിഞ്ഞാണ് ഒഴുകുന്നത്.