ജോയിയുടെ മരണം; മന്ത്രി വി.അബ്ദുറഹ്മാന് റെയില്‍വേയ്ക്ക് കത്ത് എഴുതി
Wednesday, July 17, 2024 11:41 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ മരിച്ച ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹ്മാന് റെയില്‍വേയ്ക്ക് കത്ത്എഴുതി.
റെയില്‍വേ ഭൂമിയിലുള്ള മാലിന്യ നിര്‍മാര്‍ജനത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും ഫലപ്രദമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വലിയതോതില്‍ മാലിന്യം അടിഞ്ഞു കൂടിയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലിലൂടെ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്പ്പറേഷന് അധികൃതര്‍ റെയില്‍വേയ്ക്ക് നിരവധി തവണ കത്ത് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു.