ക​ൽ​പ്പ​റ്റ: ര​ണ്ട് ദി​വ​സ​മാ​യി വ​യ​നാ​ട് സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി​യി​ൽ ചേ​ര്‍​ന്ന കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക്യാ​മ്പ് സ​മാ​പി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ർ​മ്മ​പ​ദ്ധ​തി​ക്ക് യോ​ഗ​ത്തി​ൽ രൂ​പം ന​ൽ​കി.

ആ​റ് കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​തി​ർ​ന്ന നേ​താ​ക്ക​ൻ​മാ​ർ ഏ​കോ​പി​പ്പി​ക്കും. ക​ണ്ണൂ​ര്‍ കോ​ർ​പ്പ​റേ​ഷ​ന്‍റെ ചു​മ​ത​ല കെ.​സു​ധാ​ക​ര​നും, കൊ​ച്ചി വി.​ഡി.​സ​തീ​ശ​ന്‍, കോ​ഴി​ക്കോ​ട് ര​മേ​ശ് ചെ​ന്നി​ത്ത​ല, തൃ​ശൂ​ര്‍ റോ​ജി എം. ​ജോ​ൺ, കൊ​ല്ലം വി.​എ​സ്.​ശി​വ​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം പി.​സി.​വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.

ഇ​തി​ന് പു​റ​മെ മൂ​ന്ന് മേ​ഖ​ല​ക​ളാ​യി വി​ഭ​ജി​ച്ച് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്കും ചു​മ​ത​ല ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യു​ടെ ചു​മ​ത​ല കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​ക്കും, എ​റ​ണാ​കു​ളം മേ​ഖ​ല​യു​ടേ​ത് ടി.​എ​ന്‍.​പ്ര​താ​പ​നും കോ​ഴി​ക്കോ​ട് മേ​ഖ​ല​യു​ടേ​ത് ടി. ​സി​ദ്ധി​ഖ് എം​എ​ല്‍ എ​യ്ക്കും ന​ല്‍​കി.

ജി​ല്ല​ക​ളു​ടെ സം​ഘ​ട​നാ ചു​മ​ത​ല​വ​ഹി​ക്കു​ന്ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​റി​ക്ക് പു​റ​മെ ജി​ല്ലാ​ത​ല മേ​ല്‍​നോ​ട്ട ചു​മ​ത​ല ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്ക് ന​ല്‍​കി. ഇ​വ​ർ ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കും.