മലപ്പുറത്ത് സ്കൂൾ വാൻ മറിഞ്ഞ് അപകടം; 11 പേർക്ക്
Wednesday, July 17, 2024 1:03 PM IST
മലപ്പുറം: ഒഴുകൂർ കുന്നത്ത് സ്കൂൾ വാൻ മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. കുമ്പളപ്പറമ്പിലെ എബിസി സ്കൂളിന്റെ വാനാണ് മറിഞ്ഞത്.
ഡ്രൈവറും അധ്യാപകരും ഏഴു വിദ്യാർഥികളുമാണ് ബസിലുണ്ടായിരുന്നത്. അതേസമയം, ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.