തുറവൂർ-അരൂർ പാതയിൽ വീണ്ടും കെഎസ്ആർടിസി ബസ് കുഴിയിൽ വീണു
Wednesday, July 17, 2024 10:56 AM IST
ആലപ്പുഴ: തുറവൂർ-അരൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് വീണ്ടും കുഴിയിൽ വീണു. അരൂർ പെട്രോൾ പമ്പിനുമുമ്പിലാണ് സംഭവം.
പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് കുഴിയിൽ വീണത്. ബസ് ഉയർത്താൻ നാട്ടുകാരും യാത്രക്കാരും ചേർന്ന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.