കാട്ടാനയാക്രമണത്തിൽ മരിച്ച രാജുവിന്റെ മൃതദേഹം ഇന്ന് വയനാട്ടിൽ എത്തിക്കും
Wednesday, July 17, 2024 7:29 AM IST
വയനാട്: കാട്ടാനയാക്രമണത്തിൽ മരിച്ച രാജുവിന്റെ മൃതദേഹം ഇന്ന് വയനാട്ടിൽ എത്തിക്കും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജിൽ രാജുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.
വയനാട്, കോഴിക്കോട് ജില്ലാ കളക്ടർമാരുടെ നിർദേശവും എഡിഎമ്മിന്റെ ഉത്തരവിനെത്തുടർന്നുമാണ് മൃതദേഹം രാത്രി പോസ്റ്റ്മോർട്ടം ചെയ്തത്. തുടർന്ന് വന്യജീവി ഭീഷണിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പകൽ വീട്ടിൽ എത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ രാജുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.