ന്യൂ​ഡ​ൽ​ഹി: തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​വി​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​വി​ത ജ​യി​ലി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​വി​ത​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 15 മു​ത​ൽ ക​വി​ത സി​ബി​ഐ​യു​ടെ​യും ഇ​ഡി​യു​ടെ​യും ക​സ്റ്റ​ഡി​യി​ലാ​ണ്. തെ​ലു​ങ്കാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ആ​ർ​എ​സ് നേ​താ​വു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ളാ​ണ് ക​വി​ത.