തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്; പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുക്കണം: ബിജെപി നേതാവ്
Wednesday, July 17, 2024 12:14 AM IST
ന്യൂഡല്‍ഹി: പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പ്രവര്‍ത്തകരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ തിരത് സിംഗ് റാവത്ത്. പ്രവര്‍ത്തകരുമായും കൂടിയാലോചന നടത്തിയതിന് ശേഷം മാത്രം തീരുമാനങ്ങള്‍ നടപ്പാക്കാവു എന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിലെ പാര്‍ട്ടി വര്‍ക്കിംഗ് കമ്മറ്റി മീറ്റീംഗില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "പ്രവര്‍ത്തകരാണ് ബൂത്ത് തലത്തിലൊക്കെ പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലുള്ള പ്രവര്‍ത്തനം കൊണ്ടാണ് സംസ്ഥാനത്തെ അഞ്ച് ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിച്ചത്.'-തിരത് സിംഗ് പറഞ്ഞു.