കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു
Tuesday, July 16, 2024 11:53 PM IST
വയനാട്: സുല്‍ത്താന്‍ബത്തേരി കല്ലുമുക്കിലുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. കോഴിക്കോട് - വയനാട് ജില്ലാ കളക്ടർമാരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് രാത്രി തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താൻ എഡിഎം ഉത്തരവിട്ടത്.
കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. തുടർന്ന് രാവിലെ മൃതദേഹം വയനാട്ടിൽ എത്തിക്കും. ഞായറാഴ്ച രാത്രി 8.45ന് കൃഷിയിടത്തില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു രാജുവിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്.
തുടർന്ന് കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.