ക​ൽ​പ്പ​റ്റ : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കാ​ൻ മി​ഷ​ൻ 2025 അ​വ​ത​രി​പ്പി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. വ​യ​നാ​ട്ടി​ലെ കെ​പി​സി​സി ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് മി​ഷ​ൻ 2025 അ​വ​ത​രി​പ്പി​ച്ച​ത്.

പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ൾ ഉ​യ​ര്‍​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​പി​എം വി​രു​ദ്ധ വോ​ട്ടു​ക​ൾ മ​ല​ബാ​റി​ൽ കോ​ൺ​ഗ്ര​സി​ന് കി​ട്ടി​യ​പ്പോ​ൾ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ബി​ജെ​പി​യി​ലേ​ക്കാ​ണ് പോ​യ​ത്.

ആ ​വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.​ ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​ന്ന സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തെ​ന്ന് ക്യാ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

തൃ​ശൂ​രി​ലെ വി​ജ​യം ബി​ജെ​പി​യു​ടെ സം​ഘ​ട​നാ​പ​ര​മാ​യ നേ​ട്ട​മാ​യി കാ​ണു​ന്നി​ല്ല. ചി​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.