ഒഴുക്കിൽപെട്ട വയോധിക മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് പത്തു മണിക്കൂർ
Tuesday, July 16, 2024 10:26 PM IST
പാലക്കാട്: തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട വയോധിക മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് പത്തു മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശി ചന്ദ്രമതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ആറിനാണ് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയത്. ഏറെ നേരം കഴിഞ്ഞും തിരികെ വരാത്തതിനാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരം നാലോടെ ചന്ദ്രമതിയെ കണ്ടെത്തിയത്.
തോട് കരകവിഞ്ഞ് ഒഴുകിയതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ചന്ദ്രമതിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.