കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒബിസി സംവരണം മുസ്ലിങ്ങൾക്ക് നൽകും: അമിത് ഷാ
Tuesday, July 16, 2024 7:14 PM IST
ചണ്ഡീഗഢ് : ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്ന സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങൾക്ക് നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഹരിയാനയിൽ പിന്നാക്ക വിഭാഗ സമ്മാൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഹരിയാനയിൽ മുസ്ലിം സംവരണം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പുനൽകുന്നതായി അദ്ദേഹം പറഞ്ഞു.
ഒബിസി സംവരണം സംബന്ധിച്ച് കാക്ക കലേക്കർ കമ്മീഷൻ നൽകിയ ശിപാർശകൾ വർഷങ്ങളായി കോൺഗ്രസ് നടപ്പാക്കിയില്ല. ഹരിയാനയിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം അവസാനത്തോടെയാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ അമിത്ഷായുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തി.