ചിറ്റൂര്‍ പുഴയുടെ നടുവില്‍ നാല് പേര് കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Tuesday, July 16, 2024 1:26 PM IST
പാലക്കാട്: ചിറ്റൂര്‍ പുഴയുടെ നടുവില്‍ നാല് പേര് കുടുങ്ങി. പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷന്മാരും ഒരു പ്രായമായ സ്ത്രീയുമാണ് കുടുങ്ങിയത്. ഫയര്‍ഫോഴ്സ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് ഉച്ചയോടെയാണ് അപകടം. പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇവര്‍ പുഴയുടെ നടുവിലെ പാറയിൽ കുടുങ്ങുകയായിരുന്നു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി അടക്കമുള്ളര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.