പാറ്റ്ന: ബി​ഹാ​റി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ പി​താ​വി​നെ വീ​ട്ടി​ല്‍ ക​യ​റി അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. വി​കാ​സ്ശീ​ല്‍ ഇ​ന്‍​സാ​ന്‍ പാ​ര്‍​ട്ടി (വി​ഐ​പി) പ്ര​സി​ഡ​ന്‍റും മു​ന്‍ മ​ന്ത്രി​യു​മാ​യ മു​കേ​ഷ് സാ​ഹ്നി​യു​ടെ പി​താ​വ് ജി​ത​ന്‍ സാ​ഹ്നി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് വി​വ​രം. ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ് ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം.

ഉ​ട​നെ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.