ചൊക്ലിയില്‍ വെള്ളക്കെട്ടില്‍ വീണ് വയോധികന് മരിച്ചു
Tuesday, July 16, 2024 12:17 PM IST
കണ്ണൂര്‍: ചൊക്ലിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ഒളവിലത്ത് സ്വദേശി ചന്ദ്രശേഖരന്(63) ആണ് മരിച്ചത്. രാവിലെ പത്തോടെയാണ് റോഡരികിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയാണ് വെള്ളക്കെട്ടില്‍ വീണതെന്നാണ് സൂചന. ഇയാള്‍ പെയിന്റിംഗ് തൊഴിലാളിയാണ്.