ന്യൂ​ഡ​ൽ​ഹി: നൈ​നി​റ്റാ​ൾ ബാ​ങ്കി​ന്‍റെ നോ​യി​ഡ ശാ​ഖ​യി​ലെ സെ​ർ​വ​റു​ക​ൾ ഹാ​ക്ക് ചെ​യ്ത് 16 കോ​ടി​യി​ല​ധി​കം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. 89 വ്യ​ത്യ​സ്‌​ത അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്‌​താണ് തട്ടിപ്പ് നടത്തിയത്.

സം​ഭ​വ​ത്തി​ൽ ബാ​ങ്കി​ന്‍റെ ഐ​ടി മാ​നേ​ജ​ർ സു​മി​ത് കു​മാ​ർ ശ്രീ​വാ​സ്ത​വ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ജൂ​ൺ 16 നും ​ജൂ​ൺ 20 നും ​ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ജൂ​ൺ 17ന്, ​സാ​ധാ​ര​ണ ഓ​ഡി​റ്റി​ങ്ങി​ൽ ബാ​ല​ൻ​സ് ഷീ​റ്റി​ൽ പ​ണം കു​റ​വു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും ദി​വ​സ​ങ്ങ​ളോ​ളം ബാ​ല​ൻ​സ് ഷീ​റ്റു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​സി​പി സൈ​ബ​ർ ക്രൈം ​വി​വേ​ക് ര​ഞ്ജ​ൻ റാ​യ് അ​റി​യി​ച്ചു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ക​ണ്ടെ​ത്തി.