കാസർഗോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Monday, July 15, 2024 5:44 PM IST
കാസർഗോഡ്: ബേക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടപോയി പീഡിപ്പിച്ചു. കഴിഞ്ഞ മാസം നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
11കാരിക്കു നേരെയാണ് അതിക്രമമുണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു കടമുറിയിൽ വച്ച് പീഡിപ്പിച്ചു. വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനം.
വയറുവേദനയെ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തി.
കുട്ടിയുടെ രഹസ്യ മൊഴി പോലീസ് രേഖപ്പടുത്തി. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.