വി​ഴി​ഞ്ഞം: ട്ര​യ​ൽ റ​ൺ പു​രോ​ഗ​മി​ക്കു​ന്ന വി​ഴി​ഞ്ഞം തു​റ​മു​റ​ഖ​ത്ത് ഇ​ന്ന് ര​ണ്ടാ​മ​ത്തെ ച​ര​ക്ക് ക​പ്പ​ലെ​ത്തും. മ​റീ​ൻ അ​സ​ർ എ​ന്ന ഫീ​ഡ​ർ ക​പ്പ​ലാ​ണ് കൊ​ളൊം​ബോ​യി​ൽ നി​ന്ന് വി​ഴി​ഞ്ഞ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

ക​പ്പ​ൽ തു​റ​മു​ഖ​ത്തി​ന്‍റെ പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​ട്ടു​ണ്ട്. വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ​മെ​ത്തി​യ സാ​ൻ ഫ​ർ​ണാ​ണ്ടോ മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും ബ​ർ​ത്തിം​ഗ്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ സാ​ൻ ഫെ​ർ​ണാ​ണ്ടോ ക​പ്പ​ൽ തു​റ​മു​ഖം വി​ടും.

സാ​ൻ ഫെ​ർ​ണാ​ണ്ടോ​യി​ൽ നി​ന്ന് ആ​കെ 1930 ക​ണ്ടെ​യ്ന​റു​ക​ളാ​ണ് തു​റ​മു​ഖ​ത്ത് ഇ​റ​ക്കി​യ​ത്. ഇ​തി​ൽ 607 ക​ണ്ടെ​യ്ന​റു​ക​ൾ തി​രി​കെ ക​പ്പ​ലി​ലേ​ക്ക് ക​യ​റ്റി റീ​പൊ​സി​ഷ​ൻ ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ന് ശേ​ഷ​മാ​കും ക​പ്പ​ലി​ന്‍റെ മ​ട​ക്കം.