ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി രോ​ഹി​ത്ത് ആ​ര്യ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ഭോ​പ്പാ​ലി​ലെ പാ​ര്‍​ട്ടി​യു​ടെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള ഡോ. ​രാ​ഘ​വേ​ന്ദ്ര ശ​ര്‍​മ അ​ദ്ദേ​ഹ​ത്തെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. ഉ​പ​മു​ഖ്യ​മ​ന്ത്രി രാ​ജേ​ന്ദ്ര ശു​ക്ല ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

വി​ര​മി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം. ഏ​പ്രി​ലി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി വി​ര​മി​ച്ച​ത്.