ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം; റെയിൽവേയും മേയറും തമ്മിലുള്ള പോര് മുറുകുന്നു
Sunday, July 14, 2024 7:23 PM IST
തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തെച്ചൊല്ലി റെയിൽവേയും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള പോര് മുറുകുന്നു. തോട് വൃത്തിയാക്കാത്തതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും, സ്റ്റേഷനിലെ ഭാഗം വൃത്തിയാക്കേണ്ടത് റെയിൽവേയാണെന്നുമാണ് വാദം.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന വിഷയത്തിൽ നഗരസഭയെ കുറ്റപ്പെടുത്തി റെയിൽവേ എഡിഎം എം.ആർ.വിജി രംഗത്ത് എത്തി. നഗരസഭയുടെ ഭാഗത്തു നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്.
റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നതെന്ന് ദക്ഷിണ റെയില്‍വേ എഡിആര്‍എം എം.ആര്.വിജി പറഞ്ഞു. കോർപറേഷനെ നിരവധി തവണ അറിയിച്ചിട്ടും നടപടിയെടുക്കാതായതോടെയാണ് റെയിൽവേ കഴിഞ്ഞ വർഷം തോട് തോട് വൃത്തിയാക്കിയത്.
ഈ വർഷം കോർപറേഷനോട് തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പാകാതെ വന്നതോടെയാണ് റെയിൽവേ കരാർ കൊടുത്തതെന്ന് ദക്ഷിണ റെയില്‍വേ അധികൃതർ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വെള്ളക്കെട്ടുണ്ടായപ്പോള്ത്തന്നെ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇത്തരം യോഗങ്ങളില്‍ വകുപ്പ് മന്ത്രിമാരടക്കം പങ്കെടുത്തിരുന്നു. എന്നാല്‍ റെയില്‍വേയില്‍ നിന്ന് ഡിആര്‍എമ്മോ എഡിആര്‍എമ്മോ പങ്കെടുത്തില്ലെന്ന് മേയർ പറഞ്ഞു.