കൊ​ച്ചി: ഗു​ണ്ടാ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ മ​ക​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ​യി​ലാ​യി​രു​ന്നു ഗു​ണ്ട​ക​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം.

മ​ഞ്ഞു​മ്മ​ൽ സ്വ​ദേ​ശി​യാ​യ ആ​ളു​ടെ മ​ക​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ പാ​ർ​ട്ടി​ക്കാ​ണ് ഇ​വ​ർ ഒ​ത്തു​കൂ​ടി​യ​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് എ​ട്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

വ​ധ​ശ്ര​മ കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റൂ​റ​ൽ എ​സ്പി​യു​ടെ പ്ര​ത്യേ​ക സം​ഘം അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.