തൃശൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം
Sunday, July 14, 2024 6:10 PM IST
തൃശൂർ: ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ഉച്ചയ്ക്കു മൂന്നോടെയാണ് സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റുണ്ടായത്.
ചാമക്കാല പള്ളത്ത് തേക്ക് കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മരംവീണ് റോഡുഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്യുകയാണ്.