തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ അ​രോ​മ മ​ണി (എം. ​മ​ണി-85) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​രോ​മ മൂ​വീ​സ്, സു​നി​ത പ്രൊ​ഡ​ക്ഷ​ന്‍​സ് തു​ട​ങ്ങി​യ ബാ​ന​റു​ക​ളി​ല്‍ അ​റു​പ​ത്തി​ര​ണ്ടോ​ളം സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ചു. 1977ല്‍ ​റി​ലീ​സ് ചെ​യ്ത മ​ധു നാ​യ​ക​നാ​യ ധീ​ര​സ​മീ​രെ യ​മു​നാ​തീ​രെ ആ​യി​രു​ന്നു അ​രോ​മ മ​ണി​യു​ടെ ആ​ദ്യ​നി​ര്‍​മാ​ണ സം​രം​ഭം.

അ​ദ്ദേ​ഹം നി​ര്‍​മി​ച്ച തി​ങ്ക​ളാ​ഴ്ച ന​ല്ല ദി​വ​സം, ദൂ​രെ ദൂ​രെ ഒ​രു കൂ​ടു കൂ​ട്ടാം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് ദേ​ശീ​യ അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ഴു ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.