പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അച്ഛനും മകനും അറസ്റ്റിൽ
Sunday, July 14, 2024 3:01 PM IST
വയനാട്: പോക്സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്ന പരാതിയിൽ വടുവന്‍ചാല്‍ കാടാശേരി അമ്പലശേരി വീട്ടില്‍ അലവി (69) മകന് നിജാസ് (26) എന്നിവരാണ് പിടിയിലായത്.
പോക്സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.