വിരണ്ടോടിയ പോത്ത് വീടിനുള്ളിൽ കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു
Sunday, July 14, 2024 8:34 AM IST
കോഴിക്കോട്: വിരണ്ടോടിയ പോത്ത് വീടിനുള്ളിൽ കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് മൊകവൂരിൽ ആണ് സംഭവം. പോത്തിന്റെ ആക്രമണത്തിൽ നമ്പോൽചിറക്കൽ സ്വദേശി സതി (75)ക്ക് പരിക്കേറ്റു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ സതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. നാലു മണിക്കൂർ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പിടിച്ചു കെട്ടിയത്.